ലോട്ടറിയടിക്കുകയെന്നത് ഭാഗ്യമാണ്, പക്ഷേ ടിക്കറ്റെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയ സാദ്ധ്യത കൂട്ടാം
കൈനിറയെ പണം കിട്ടുന്നത് സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. കോടിപതികളാകാൻ ലോട്ടറിയിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്നവരും നിരവധിയാണ്. ഞാണിന്മേൽ കളിയായതിനാൽത്തന്നെ ലോട്ടറിയടിക്കുകയെന്നത് എളുപ്പമുള്ള കാര്യമൊന്നുമല്ല. ചിലർ സഖ്യാശാസ്ത്രമൊക്കെ നോക്കിയായിരിക്കും ലോട്ടറിയെടുക്കുക. മറ്റുചിലരാകട്ടെ ചില ട്രിക്കുകൾ ഉപയോഗിക്കും.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോട്ടറിയടിക്കാനുള്ള സാദ്ധ്യത കൂടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ട കാര്യം സമീപകാലത്തെ ലോട്ടറിയുടെ ഫലങ്ങൾ അവലോകനം ചെയ്യുകയെന്നതാണത്രേ. ലോട്ടറി നമ്പറുകളെ മൂന്ന് സെഗ്‌മെന്റുകളായി വിശകലനം ചെയ്യാം. തുടക്കം, മദ്ധ്യം, അവസാനം. ഉദാഹരണത്തിന്, ടിക്കറ്റ് നമ്പർ 64368 ആണെന്ന് കരുതുക. മുൻപ് സമ്മാനമടിച്ച നമ്പറുകളിൽ കാണാത്ത മദ്ധ്യ അക്കങ്ങൾ ഉണ്ടെങ്കിൽ, അടുത്ത നറുക്കെടുപ്പിൽ ഇവ തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണത്രേ.
'ഓപ്പോസിറ്റ് നമ്പരുകൾ' തിരഞ്ഞെടുക്കുന്നതാണ് മറ്റൊരു തന്ത്രം: 1 ഉം 6 ഉം, 0 ഉം 5 ഉം, 2 ഉം 7 ഉം, 3 ഉം 8 ഉം, 4 ഉം 9 ഉം വിപരീത ജോഡികളായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, ടിക്കറ്റിൽ 5 എന്ന സംഖ്യയുണ്ടെങ്കിൽ, അതിന് വിപരീതമായ 0 പകരം വയ്ക്കുന്നത് സാദ്ധ്യത അല്പം വർദ്ധിപ്പിക്കും.
ശ്രദ്ധാപൂർവം വേണം ടിക്കറ്റെടുക്കാൻ. സമ്മാനം നേടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതിന് ചിലർ മുഴുവൻ ശ്രേണി നമ്പറുകളും വാങ്ങുന്നു. കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് വിജയ സാദ്ധ്യത വർദ്ധിപ്പിക്കും. എന്നാൽ ഇതിന് കൂടുതൽ പണം ചെലവാകുമെന്നത് സാമ്പത്തിക പ്രയാസങ്ങൾ വരുത്തിവയ്ക്കും. ലോട്ടറിയടിച്ചില്ലെങ്കിൽ അത്രയും പണം നിങ്ങൾക്ക് നഷ്ടമാണ്.
മുകളിൽ പറഞ്ഞതൊക്കെ വിജയസാദ്ധ്യത കൂട്ടാനുള്ള ട്രിക്കുകൾ മാത്രമാണ്. ലോട്ടറിയടിക്കുമെന്ന ഉറപ്പൊന്നും ആർക്കും തരാൻ സാധിക്കില്ല. സൂക്ഷിച്ച് ലോട്ടറിയെടുക്കുക.