പരിശീലന ക്യാമ്പും സെമിനാറും

Thursday 12 June 2025 12:01 AM IST

കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ നേതൃത്വത്തിൽ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 170 ലയൺസ് ക്ലബ്ബുകളിൽ നിന്നുള്ള പുതിയ ഭാരവാഹികൾക്ക് പരിശീലന ക്യാമ്പും സെമിനാറും നടത്തി. ലയൺസ് കേരള പ്രസിഡന്റ് രാജൻ എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയുക്ത ലയൺസ് ഗവർണർ കെ.ബി. ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ഗവർണർമാരായ വി.എസ്. ജയേഷ്, കെ.പി. പീറ്റർ, മുൻഗവർണർമാരായ ജയാനന്ദ കിളിക്കർ, എം.ശിവാനന്ദൻ, ഭാരവാഹികളായ സജി ചമേലി, വർഗീസ് ജോസഫ്, സിജി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ലയൺസ് ഇന്റർനാഷണൽ ഏരിയ ലീഡർ അഡ്വ.വി. അമർനാഥ് ഉദ്ഘാടനം ചെയ്തു.