ദേശീയ പഞ്ചഗുസ്തി : കോട്ടക്കൽ ആസ്റ്റർ മിംസിലെ ഡോ.ബിനേഷ് ബാലചന്ദ്രന് വെള്ളിമെഡൽ
Thursday 12 June 2025 12:03 AM IST
കോട്ടക്കൽ : ബംഗളൂരുവിൽ നടന്ന അഞ്ചാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടക്കൽ ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ കൂടിയായ ഡോ. ബിനേഷ് ബാലചന്ദ്രൻ വെള്ളി മെഡൽ കരസ്ഥമാക്കി. മാസ്റ്റേഴ്സ് 78 കിലോഗ്രാം റൈറ്റ് ആൻഡ് ലെഫ്റ്റ് ഹാൻഡ് വിഭാഗത്തിലാണ് ഡോ. ബിനേഷ് ബാലചന്ദ്രൻ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ ഡോ. ബിനേഷ് ബാലചന്ദ്രൻ കരസ്ഥമാക്കി. കർണ്ണാടക ആംറെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ടൂർണ്ണമെന്റ് ബംഗ്ലൂർ നെക്സസ് ശാന്തിനികേതൻ വൈറ്റ്ഫീൽഡിൽ വച്ചാണ് നടന്നത്.