വട്ടംകുളം പഞ്ചായത്ത് ഓണത്തിന് ഒരു മുറം പച്ചക്കറി
Thursday 12 June 2025 12:13 AM IST
എടപ്പാൾ: വിഷരഹിത പച്ചക്കറി സ്കൂളിൽ തന്നെ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലാ കുടുംബശ്രീമിഷന്റെ അഗ്രി തെറാപ്പി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും ചട്ടികളും വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബിന്റെ സാന്നിദ്ധ്യത്തിൽ കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് കൈമാറി. ആരോഗ്യകരമായ വളർച്ചയ്ക്ക് ജൈവ പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുട്ടികളുമായി പച്ചക്കറിതൈകൾ നടുകയും ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രജീഷ്, കുടുംബശ്രീ ചെയർപേഴ്സൺ കാർത്യായനി, ജില്ലാ കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർമാർ, ബഡ്സ് സ്കൂൾ കുട്ടികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു