സിഗ്നേച്ചർ പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം
Wednesday 11 June 2025 7:00 PM IST
കാക്കനാട് :ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഏവരുടെയും കാവലാളുകൾ ആകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ് പറഞ്ഞു. തൃക്കാക്കര ഭാരത മാതാ കോളേജിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ "ലഹരിക്കെതിരെ ഞാനും " എന്ന സിഗ്നേച്ചർ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ, ഡോ. സൗമ്യ തോമസ്, വി.എം റോബിൻ, സിസ്റ്റർ ഡോ.റിന്റു വർഗീസ്, ഡോ.ലിൻസ് സൈമൺ , ആസിഫ് റഷീദ്, സോഫിയ ആന്റണി, ആദിത്യൻ വിജിത് എന്നിവർ സംസാരിച്ചു.