ഉദ്ഘാടനം

Thursday 12 June 2025 12:04 AM IST

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പുളിക്കൽ ജി.യു.പി സ്‌കൂളിൽ എസ്.എസ്‌.കെ സ്റ്റാർസ് ഫണ്ടുപയോഗിച്ച് നിർമ്മിച്ച മോഡൽ പ്രീ പ്രൈമറി 'വർണകൂടാരം' ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടൻ അദ്ധ്യക്ഷനായി. മറ്റു ജനപ്രതിനിധികളായ മിനിമോൾ ജോൺ, ബിജി ടോമി, ഷിബി കുര്യൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ, എസ്.എസ്‌.കെ ജില്ലാ പ്രോജക്ട് ഓഫീസർ മഹേഷ്‌കുമാർ, മണ്ണാർക്കാട് ബി.പി.സി കെ.കെ. മണികണ്ഠൻ, പി.ടി.എ പ്രസിഡന്റ് വി.ഹുസൈൻ, വൈസ് പ്രസിഡന്റ് സലീം, പ്രധാനാദ്ധ്യാപകൻ ടി.അബ്ദുൾ അസീസ്, കെ.പി. രമേശ് എന്നിവർ സംസാരിച്ചു.