ശ്രദ്ധേയമായി 'വിക്രസ്' ക്രിയേറ്റീവ് കോർണർ ശിൽപ്പശാല

Thursday 12 June 2025 12:29 AM IST
d

പുളിക്കൽ: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഭാഗമായി കൊട്ടപ്പുറം ഗവ. എച്ച്.എസ്.എസിൽ 'വിക്രസ്' ഏകദിന ശിൽപശാല ശ്രദ്ധേയമായി. സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫീസർ എം.ഡി. മഹേഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സക്കീർ പാലാട്ട് അദ്ധ്യക്ഷത വഹിച്ചു.കൊണ്ടോട്ടി ബി.പി.സി അനീഷ് കുമാർ, പ്രിൻസിപ്പൾ ഡോ. വിനയകുമാർ, പ്രഥമാദ്ധ്യാപിക യാങ്സി, ക്രിയേറ്റീവ് കോർണർ ചുമതലയുള്ള ലീല, ക്ലസ്റ്റർ കോ ഓർഡിനേറ്റർ ബബിത എന്നിവർ സംസാരിച്ചു. ആർ.പി.മാരായ സുനന്ദ, സൗമ്യ, വിജയലക്ഷ്മി, അനൂപ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.