വടംകെട്ടി കപ്പൽ ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു, തീപിടിച്ച കപ്പലിനെ നിയന്ത്രണ വിധേയമാക്കി
Wednesday 11 June 2025 7:33 PM IST
കോഴിക്കോട് : കേരളത്തിന്റെ പുറംകടലിൽ തീപിടിത്തമുണ്ടായ വാൻഹോയ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോർട്ട്. കപ്പലിൽ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചതായാണ് വിവരം. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം. കപ്പലിന്റെ മുൻഭാഗത്തെ തീ അണച്ചു. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടരുകയാണ്.
സംഭവത്തിൽ കോസ്റ്റ്ഗാർഡും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ച് വരികയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളും പരിഗണിക്കുന്നതായി ജോർജ് കുര്യൻ അറിയിച്ചു.