ദിലീപ് കെ.മോഹൻ അനുസ്മരണം

Wednesday 11 June 2025 7:38 PM IST

പള്ളുരുത്തി: കേരള കൗമുദി പരസ്യ വിഭാഗം അസി. മാനേജറായിരുന്ന ദിലീപ് കെ. മോഹന്റെ ചരമവാർഷികമാചരിച്ചു. അനുസ്മരണ ചടങ്ങിൽ ശ്രീഭവാനീശ്വര ദേവസ്വം പ്രസിഡന്റ് കെ.വി. സരസൻ ഭദ്രദീപം തെളിയിച്ചു. സാഹിത്യകാരൻ എം.വി. ബെന്നി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേമകുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ദീപം വത്സൻ അദ്ധ്യക്ഷനായി. തമ്പി സുബ്രഹ്മണ്യം, അഭിലാഷ് തോപ്പിൽ, കെ.കെ.സുദേവ്, കേരള കൗമുദി ലേഖകൻ സി.എസ്. ഷിജു, സി.ജി. പ്രതാപൻ, കെ.വി. എസ്. ബോസ്, പി.പി. സാജു , കാഥികൻ പള്ളുരുത്തി രാമചന്ദ്രൻ, പള്ളുരുത്തി സുബൈർ, ഗോപീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.