കള്ളക്കടത്ത് തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശീലനം
കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിദഗ്ദ്ധ പരിശീലനം ആരംഭിച്ചു. കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമിയിലാണ് ജർമ്മൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഏറ്റവും പുതിയ എക്‌സ്‌റേ ബാഗേജ് ഇൻസ്‌പെക്ഷൻ സിസ്റ്റത്തിൽ മൂന്നു ദിവസത്തെ പരിശീലനം നടക്കുന്നത്.
നാഷണൽ അക്കാഡമി ഒഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് നാർകോട്ടിക്‌സ് (നാസിൻ) അഡി.ഡയറക്ടർ രാജേശ്വരി ആർ. നായർ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. നാസിൻ അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. സന്തോഷ് കുമാർ, എം.എസ് സുരേഷ് എന്നിവർ പങ്കെടുത്തു.
സി.ഐ.എ.എസ്.എൽ അക്കാഡമി
വ്യോമയാന, സുരക്ഷാ മേഖലകളിലെ പരിശീലന രംഗത്ത് ശ്രദ്ധേയമായ സ്ഥാപനമാണ് സി.ഐ.എ.എസ്.എൽ അക്കാഡമി. കസ്റ്റംസിന് പുറമെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, വിവിധ കാർഗോ ഏജൻസികൾ, എയർപോർട്ട്കൾ ,എയർലൈൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായും ഇൻഡസ്ട്രി റലവന്റ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നുണ്ട്.
പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (കുസാറ്റ് )അംഗീകൃത വിവിധ പി.ജി ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ വ്യോമയാന കോഴ്‌സുകളും ഇവിടെയുണ്ട്.
കുറ്റകൃത്യങ്ങൾ കണ്ടെത്തും
കള്ളകടത്ത്
അനധികൃത വ്യാപാരം
സുരക്ഷാ ഭീക്ഷണി
അതുവഴി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുക