കാറും ഓട്ടോയും ഇടിച്ച് പരുക്ക്
Wednesday 11 June 2025 7:53 PM IST
മരട്: ദേശീയപാതയിൽ നെട്ടൂർ പരുത്തിച്ചുവട് പാലത്തിൽ ബെൻസ് കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പെട്ടി ഓട്ടോയിലുണ്ടായിരുന്ന ഇടപ്പള്ളി വെളുത്തേടത്ത് രമേശൻ (67), ഇടപ്പള്ളി തപ്പലോടത്ത് ടി. എഫ്. ജോസഫ് (63) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം. കുണ്ടന്നൂർ നിന്ന് അരൂർ ഭാഗത്തേക്ക് പോകവേയായിരുന്നു അപകടം.ഓട്ടോയുടെ മുൻവശം പൂർണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു.
പനങ്ങാട് പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.