ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Thursday 12 June 2025 12:02 AM IST
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ഹെർബർട്ട് നഗർ ഗവ. ഐ.ടി.ഐയിൽ 'എംപ്ലോയബിലിറ്റി സ്‌കിൽസ്' ഒരു ഒഴിവിലേക്കും വരവൂർ ഗവ.ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിലെ രണ്ട് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ കേരളാധീശ്വരപുരം ഗവ.ഐ ടി ഐ യിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ഗസ്റ്റ് ഇൻസ്ട്രക്ടർമാരെയും ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി ഗസ്റ്റ് ഇൻസ്ട്രക്ടർക്ക് മണിക്കൂറിന് 240 രൂപയും ട്രേഡ് ഗസ്റ്റ് ഇൻസ്ട്രക്ടർക്ക് മണിക്കൂറടിസ്ഥാനത്തിൽ ഒരു ദിവസം പരമാവധി 945 രൂപയുമാണ് വേതനം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 13ന് രാവിലെ 11ന് എലത്തൂർ ഗവ. ഐ.ടി.ഐയിൽ അഭിമുഖത്തിന് നേരിട്ടെത്തണം. ഫോൺ : 0495 2461898, 2371451.