'ടു മില്യൺ പ്ലഡ്ജ് ' ലോഗോ പ്രകാശനം
Thursday 12 June 2025 12:12 AM IST
കോഴിക്കോട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യൺ പ്ലഡ്ജി'ന്റെ കൈപ്പുസ്തകവും ലോഗോയും ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ '2 മില്യൺ പ്ലഡ്ജ്' പരിപാടിയുമായി ബന്ധപ്പെട്ട സംഘാടന പ്രവർത്തനങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുന്നതാണ് പുസ്തകം. ജില്ലയിലെ പ്രതിജ്ഞ സെന്ററുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലഭ്യമാക്കും. സബ് കളക്ടർ ഹർഷിൽ ആർ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, പി സുരേന്ദ്രൻ, നിഷ പുത്തൻപുരയിൽ, സി എം ബാബു, ശെൽവരത്നം, പി ആർ ബിന്ദു, വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.
'