' യാത്രാ പാസ് പുനസ്ഥാപിക്കണം'

Wednesday 11 June 2025 8:09 PM IST

കൊച്ചി: വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കിയിരുന്ന പാസുകൾ പിൻവലിച്ച നടപടി റദ്ദാക്കി പാസുകളും കാർഡുകളും ഉടൻ പുനസ്ഥാപിക്കണമെന്ന് ഹൈബി ഈഡൻ എം.പി കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹറയോട് ആവശ്യപ്പെട്ടു.

ഇത്തവണ പാസ് വാങ്ങാൻ വിദ്യാർത്ഥികൾ എത്തിയപ്പോഴാണ് പദ്ധതി നിറുത്തലാക്കിയ വിവരം അറിയുന്നതെന്നും ഭാവിയിൽ, വിദ്യാർത്ഥികളുടെ യാത്രാ ഇളവുകളിൽ വരുത്തുന്ന മാറ്റങ്ങൾ മുൻകൂറായി അറിയിച്ച് ബദൽ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ എം.പി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾ കെ.എം.ആർ.എല്ലിനു പരാതി നൽകിയെങ്കിലും പരിഹാരമാകാത്തതിനാലാണ് എം.പിയുടെ ഇടപെടൽ.