കൊലപാതകക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി

Thursday 12 June 2025 2:21 AM IST
ബേസിൽ തമ്പി

ആലുവ: തുറവൂർ ആന്റണി കൊലപാതകക്കേസ് പ്രതിയുടെ ജാമ്യം പറവൂർ സെഷൻസ് കോടതി റദ്ദാക്കി. 2020ൽ പെരിങ്ങാംപറമ്പ് സ്വദേശി ആന്റണിയെ (ജിസ്മോൻ) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നെടുമ്പാശേരി ചെറിയ വാപ്പാലശേരി പുത്തൻവീട്ടിൽ ബേസിൽ ബേബിയുടെ(30) ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തിലിറങ്ങിയ ഇയാൾ അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.