'പെൻഷൻ സുരക്ഷ ഉറപ്പുവരുത്തണം'

Thursday 12 June 2025 12:02 AM IST
കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ വാർഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പെൻഷൻ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഡി.എ, ഡി.ആർ അനുവദിക്കണമെന്നും കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി. എൻ. കുഞ്ഞിരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ഭരതൻ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ സി. കൃഷ്ണൻ, എം.കെ രാജൻ, ക്ഷേമാശ്വാസ സമിതി കൺവീനർ കെ.പി ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എ.പി പ്രഭാകരൻ, വനിതാവേദി സംസ്ഥാന വൈസ് ചെയർപേഴ്സൺ ഇ.എൻ. കോമാളാംഗി, ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി.എച്ച് ജയരാജ്, കേന്ദ്ര പ്രവർത്തക സമിതി അംഗം പി.എ.സന്ദീപ്,പി.കെ മധുസൂദനൻ എ.സജിത്ത് കുമാർ, കെ.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.നാരായണൻ (പ്രസിഡന്റ്), കെ.കെ.ഭരതൻ ( സെക്രട്ടറി), സി.കൃഷ്ണൻ ( ട്രഷറർ)​.