ഈദ് ഇശൽ നൈറ്റ് സംഘടിപ്പിച്ചു
Thursday 12 June 2025 12:02 AM IST
ഫറോക്ക്: കേരള മാപ്പിള കലാ അക്കാഡമി ഫറോക്ക് ചാപ്റ്ററും നശീദ മെഹ്ഫിൽ കാലിക്കറ്റും ചേർന്ന് കല്ലംപാറയിൽ ‘ഈദ് ഇശൽ നൈറ്റ്’ സംഘടിപ്പിച്ചു. മാപ്പിള കലാ അക്കാഡമി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ചാപ്റ്റർ പ്രസിഡന്റ് അബ്ദുറഹിമാൻ കള്ളിത്തൊടി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് സാമൂവൽ പ്രേംകുമാർ, മലപ്പുറം ജില്ലാ സെക്രട്ടറി അസീബു റഹ്മാൻ, എം.കെ. അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. കല്ലംപാറ നവപഥം ഗ്രന്ഥാലയത്തിനായി നൽകിയ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സെക്രട്ടറി സൈതലവി പൊയിലിൽ ഏറ്റുവാങ്ങി. തുടർന്ന് നശീദ മെഹ്ഫിൽ കാലിക്കറ്റ് പ്രസിഡന്റ് ഉസ്മാൻ മണ്ണൂരിന്റെ നേതൃത്വത്തിൽ ഇശൽ മെഹ്ഫിൽ നടന്നു.