ശിൽപ്പശാല സംഘടിപ്പിച്ചു

Thursday 12 June 2025 12:02 AM IST
ശിൽപ്പശാല

കോഴിക്കോട് : ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമും കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് സെല്ലും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടപ്പാക്കിവരുന്ന ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും സൗഹൃദ കോ ഓർഡിനേറ്റർമാർക്കുമായി ദ്വിദ്വിന ശിൽപ്പശാല സംഘടിപ്പിച്ചു. നടക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ജി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളിൽ പൗരബോധം വളർത്തൽ, വ്യക്തിത്വ വികാസം സാദ്ധ്യമാക്കൽ, ശുചിത്വ-നിയമ ബോദ്ധ്യങ്ങൾ രൂപപ്പെടുത്തൽ, ലഹരിവിരുദ്ധ മനോഭാവം വളർത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.രാജേഷ് കുമാർ മുഖ്യാതിഥിയായി. എം.കെ ഫൈസൽ, ഡോ. പി.കെ ഷാജി, രതീഷ്.ആർ.നായർ, കെ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.