കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡിഷ്യറി: ഇ.പി. ജയരാജൻ

Thursday 12 June 2025 1:50 AM IST

പാനൂർ: ജുഡിഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ ആരോപിച്ചു. പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തിലാണ് ഇ.പിയുടെ പരാമർശം.

തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ല. വർഗീയ ശക്തികളും മറ്റു പിന്തിരിപ്പൻ ശക്തികളും ചേർന്നാണ് കുഞ്ഞനന്തനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. നീതിപീഠത്തിനു മുന്നിൽ സത്യം വെളിപ്പെടുത്താൻ ശ്രമങ്ങളുണ്ടായി. പക്ഷേ, ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ലെന്നും ഇ.പി പറഞ്ഞു.