മുനമ്പം: ഉത്തരവ് റദ്ദാക്കി
Thursday 12 June 2025 1:00 AM IST
കൊച്ചി: മുനമ്പം ഭൂമിവിഷയത്തിൽ പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആവശ്യം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് എസ്. മുരളികൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ടൈബ്യൂണൽ ഉത്തരവ് ചോദ്യംചെയ്ത് വഖഫ് ബോർഡ് അടക്കം നൽകിയ ഹർജിയിലാണ് ഉത്തരവ്. മുനമ്പം സ്വദേശിയായ സെബാസ്റ്റ്യൻ ജോസഫിനെ ട്രൈബ്യൂണലിന്റെ പരിഗണനയിലുളള കേസിൽ കക്ഷിചേരാൻ അനുവദിച്ചതും റദ്ദാക്കിയിട്ടുണ്ട്.