നിരവധി മോഷണക്കേസുകളിലെ പ്രതിയെ അറസ്റ്റുചെയ്തു
Thursday 12 June 2025 2:04 AM IST
ചെങ്ങന്നൂർ: നിരവധി മോഷണക്കേസിലെ പ്രതിയായ വെണ്മണി വില്ലേജിൽ മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഷിജുവിനെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. 2012ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളം, മണ്ണാർക്കാട്, അഗളി എന്നീ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി നോക്കി ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ബിനു കുമാറിന്റെ നേതൃത്വത്തിൽ സംഘമാണ് ഇന്നലെ പാലക്കാട് ജില്ലയിലെ പാക്കുളത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.