വൃക്ഷ മുത്തശ്ശിക്ക് ആദരം

Thursday 12 June 2025 12:14 AM IST

റാന്നി : എം എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്റെ ഭാഗമായി റാന്നി പെരുമ്പുഴ സ്റ്റാൻഡിനടുത്തുള്ള വൃക്ഷമുത്തശ്ശിയായ ആൽമരത്തെ ആദരിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിനോയി കെ.എബ്രഹാം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാദേവി, പി.ടി.എ പ്രസിഡന്റ് രജനി പ്രദീപ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗം രവി കുന്നക്കാട്ട്, ജിനു സി എബ്രഹാം, സൂസൻ തോമസ്, വോളണ്ടിയർമാരായ പാർവണ.എച്ച്, പൂർണിമ.വി എന്നിവർ പ്രസംഗിച്ചു.