മത്സ്യത്തൊഴിലാളി കോൺ.ധർണ
Thursday 12 June 2025 12:16 AM IST
ബേപ്പൂർ : കേരള തീരത്ത് തുടർച്ചയായി നടന്ന കപ്പലപകടങ്ങളെ തുടർന്ന് തീരദേശ വാസികളിൽ ഉടലെടുത്ത ആശങ്ക അകറ്റുക, വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പോർട്ട് ഓഫീസ് ധർണ നടത്തി., ജില്ലാ പ്രസിഡന്റ് സത്യൻ പുതിയാപ്പ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എ.സെഡ് അസീസ് സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണൻ പയ്യോളി, ബാവു കൊയിലാണ്ടി ,അനീഷ് കൊല്ലം , രാജീവ് തിരുവച്ചിറ, കെ.കെ സുരേഷ് രമേശ് നമ്പിയത്ത്, ലത്തിഫ് എന്നിവർ പ്രസംഗിച്ചു.