അങ്കണവാടിക്ക് തറക്കല്ലിട്ടു

Thursday 12 June 2025 12:15 AM IST

റാന്നി : വടശ്ശേരിക്കര പന്ത്രണ്ടാം വാർഡ് കലശക്കുഴിയിൽ 39 -ാം നമ്പർ അങ്കണവാടിക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാനായി ചെലവഴിക്കുക. അങ്കണവാടിക്കായി പമ്പ ഇറിഗേഷൻ പ്രോജക്ട് വിട്ട് നൽകിയ അഞ്ച് സെന്റ് സ്ഥലത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക. പഞ്ചായത്ത് പ്രസിഡൻറ് ലതാമോഹൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ.എൻ.യശോധരൻ, വാർഡ് മെമ്പർമാരായ ടി.പി.സൈനബ, രാധ സുന്ദർ സിംഗ്, അയ്യപ്പ സേവാസംഘം പ്രസിഡന്റ് പി.ആർ.ബാലൻ, തോമസ് മാത്യു, സന്തോഷ് കെ.ചാണ്ടി, പി.സുധമോൾ എന്നിവർ സംസാരിച്ചു.