അപേക്ഷ ക്ഷണിച്ചു
Thursday 12 June 2025 12:17 AM IST
പത്തനംതിട്ട : പ്രകൃതി ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു. ജില്ലയിൽ താൽപര്യമുള്ള വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ പ്രതികരണ പരിശീലനം നൽകും. പരിശീലനത്തിന്റെ സ്ഥലം, സമയം പിന്നീട് അറിയിക്കും. പ്രായ പരിധി 18 - 40. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, മേരാ യുവ ഭാരത്, NYKS, NSS, NCC , റെഡ്ക്രോസ്, സനദ്ധസേന, ട്രോമ കെയർ, മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ മുൻ വോളണ്ടിയർമാർ, സ്പോർട്സ് താരങ്ങൾ എന്നിവർക്ക് മുൻഗണന. ഫോൺ : 7558892580.