നെയിം സ്ലിപ്പ് വിതരണം
Thursday 12 June 2025 12:18 AM IST
പത്തനംതിട്ട : ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് ഡ്രഗ് കണ്ട്രോൾ വകുപ്പ് നെയിം സ്ലിപ്പ് വിതരണം ചെയ്തു. നെയിം സ്ളിപ്പിന്റെ പ്രകാശനം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ കൊല്ലം അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഡോ.അജു ജോസഫിന് നൽകി നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നൽകുന്നതിന്റെ വിതരണോദ്ഘാടനവും കളക്ടർ നിർവഹിച്ചു. ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിനായി ഇരുപത്തി അയ്യായിരം നെയിം സ്ലിപ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ജില്ല ഡ്രഗ്സ് കൺട്രോളർ ശരത് കുമാർ പങ്കെടുത്തു.