മഹാത്മാഗാന്ധി കുടുംബ സംഗമം
Thursday 12 June 2025 12:05 AM IST
കരുനാഗപ്പള്ളി: മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ വാർഡ്തല സമാപന സമ്മേളനം പുന്നക്കുളം പതിമൂന്നാം വാർഡിൽ സംഘടിപ്പിച്ചു. കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയ്യപ്പൻ അദ്ധ്യക്ഷനായി. ഗാന്ധിസവും പുതിയ തലമുറയും എന്ന വിഷയത്തെ ആസ്പദമാക്കി കെ.എസ്.പുരം സുധീർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം നീലകുളം സദാനന്ദൻ അനുമോദിച്ചു. മുൻ ബി.ഡി.ഒ അബ്ദുൽസലാം, യൂത്ത് കോൺഗ്രസ് എല്ലാ സെക്രട്ടറി അഫ്സൽ, അജ്മൽ, സുദർശൻ , നാസർ പൊന്നത്തി, മധു, സഫീന തുടങ്ങിയവർ സംസാരിച്ചു.