മധുര കാമരാജ് സർവകലാശാല മലയാളം എം.എ പ്രവേശനം

Thursday 12 June 2025 1:31 AM IST

മധുര: മധുര കാമരാജ് സർവകലാശാലയിലെ മലയാളവിഭാഗം നടത്തുന്ന 2025- 26 വർഷത്തെ എം.എ മലയാളം റഗുലർ പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. മലയാളം പ്രധാന വിഷയമായോ, 2വർഷമെങ്കിലും ഉപഭാഷയായോ പഠിച്ചു ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് മധുരയിലെ മലയാള വിഭാഗത്തിൽ നേരിട്ടുവന്ന് അഡ്മിഷൻ നേടാം. വിശദവിവരങ്ങൾക്ക് www.mkuniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.വിളിക്കേണ്ട നമ്പർ 9995402356.