ഹോർട്ടികോർപ് എം.ഡിയുടെ കാലാവധി നീട്ടി
Thursday 12 June 2025 12:39 AM IST
തിരുവനന്തപുരം: ഹോർട്ടികോർപ്പിൽ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായുമുള്ള ജെ. സജീവിന്റെ സേവന കാലാവധി 25.03.2025 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു. വിരമിച്ചതിന് ശേഷം കഴിഞ്ഞ നാലുവർഷമായി കാലാവധി നീട്ടികൊടുത്തിരിക്കുകയാണ്. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്. മലബാർ കാൻസർ സെന്ററിന്റെ കീഴിലുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന്റെ പ്രവർത്തനങ്ങൾക്കായി 13 സ്ഥരം തസ്തികകൾ സൃഷ്ടിക്കാനും. 95 തസ്തികകളിൽ കരാർ നിയമനം നടത്താനും അനുമതി നൽകി. കേരള റോഡ് ഫണ്ട് ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ,സീനിയർ സൂപ്രണ്ട്,ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകൾ താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്താനും തീരുമാനിച്ചു.