ഗുരുദേവ-ഗാന്ധി സമാഗമശതാബ്ദി ഡൽഹി സമ്മേളനം: രജിസ്റ്റർ ചെയ്യാം

Thursday 12 June 2025 1:41 AM IST

ശിവഗിരി : ഗുരുദേവ -മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 24ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ശിവഗിരി മഠത്തിൽ രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും മലയാളി കൂട്ടായ്മകളുടെയും ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. പേര് രജിസ്റ്റർ ചെയ്താൽ പ്രവേശന പാസ് ലഭിക്കും. ഫോൺ: 9447551499