എൽ.എൽ.ബി. അപേക്ഷയിലെ തെറ്റുതിരുത്താം

Thursday 12 June 2025 1:51 AM IST

തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും 16ന് ഉച്ചയ്ക്ക് 12വരെ അവസരം. അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ www.cee.kerala.gov.in വെബ്‍‍സൈറ്റിൽ അപ്‍‍ലോഡ് ചെയ്യാം. വിജ്ഞാപനം വെബ്‍സൈറ്റിൽ. ഹെൽപ്പ് ലൈൻ-0471 – 2525300, 2332120,2338487