പ്ളാസ്റ്റിക് പെല്ലെറ്റ് ശേഖരണം,നിർമാർജനം- പുസ്തകം പ്രകാശനം
Thursday 12 June 2025 1:59 AM IST
തിരുവനന്തപുരം: എം.എസ്.സി എൽസ 3ചരക്ക് കപ്പൽ അപകടത്തെ തുടർന്ന് കേരള തീരത്ത് പ്ളാസ്റ്റിക് പെല്ലറ്റുകൾ അടിഞ്ഞു കൂടിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി തയ്യാറാക്കിയ പ്ലാസ്റ്റിക് പെല്ലെറ്റ് മലിനീകരണ പ്രതികരണ മർഗ്ഗരേഖ സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.രാജൻ എന്നിവർ ചേർന്ന് ധനകാര്യ മന്ത്രി ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ.കുര്യാക്കോസ്, മെമ്പർ ഡോ.ജോയ് ഇളമൺ,മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ,ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.കെ.പി സുധീർ എന്നിവർ പങ്കെടുത്തു.