പിറവന്തൂരിൽ ലഹരിവിരുദ്ധ ബോധവത്കരണ ജാഥ

Thursday 12 June 2025 1:11 AM IST

പത്തനാപുരം: സമത സൈനിക് ദൾ പിറവന്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കാൽനട പ്രചരണ ജാഥ നടത്തി. കടയ്ക്കാമൺ ഡോ. അംബേദ്കർ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് നിരവധി കേന്ദ്രങ്ങളിൽ യുവതി-യുവാക്കളുടെ വലിയ വരവേൽപ്പ് ലഭിച്ചു.

അലിമുക്ക് ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ ശ്രീനാരായണ സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവുമായ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമത സൈനിക് ദൾ സംസ്ഥാന ഓർഗനൈസർ മാർഷൽ അഡ്വ. പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. പ്രസന്നകുമാരി, ചാത്തന്നൂർ സജീവ്, ചൂരക്കോട് കൊച്ചുചെറുക്കൻ, പുനലൂർ സതീശ്, ഡി. നന്ദു, പ്രശാന്ത് കുളക്കട, ടി. ഓമന തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.