അഞ്ചലിൽ ബി.കെ.എം.യു. മാർച്ചും ധർണയും
Thursday 12 June 2025 1:12 AM IST
അഞ്ചൽ: കേന്ദ്രസർക്കാർ സമഗ്രമായ കർഷക തൊഴിലാളി നിയമം നടപ്പിലാക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 700 രൂപ കൂലിയും 200 തൊഴിൽ ദിനങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു. മണ്ഡലം കമ്മിറ്റി അഞ്ചൽ പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. മുൻ മന്ത്രിയും ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.കെ.രാജു ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജി.ശൈലേന്ദ്രനാഥ് അദ്ധ്യക്ഷനായി. സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി എസ്.സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം ലിജു ജമാൽ, ലെനു ജമാൽ, അഡ്വ.പി.ആർ.ബാലചന്ദ്രൻ, സി.ഹരി, ലിജി ജോൺ, എൻ.മംഗളാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.