മെരിറ്റ് അവാർഡും അനുമോദനവും
Thursday 12 June 2025 1:13 AM IST
ഇരവിപുരം: പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി യൂത്ത് കോൺഗ്രസ് ചകിരിക്കട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് വിതരണവും അനുമോദന സമ്മേളനവും നടത്തി. പ്രദേശത്തെ നൂറോളം വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. ഡി.സി സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് നിഷാദ് ചകിരിക്കട അദ്ധ്യക്ഷനായി. പൊതുപ്രവർത്തന രംഗത്തെ മികവിന് അൻസർ അസീസിനും മികച്ച ജനപ്രതിനിധിക്ക് കോല്ലൂർവിള ഡിവിഷൻ കൗൺസിലർ ഹംസത്ത് ബീവിക്കും ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ഹംസത്ത് ബീവി, അനസ് ഇരവിപുരം, അജ്മൽ പള്ളിമുക്ക്, ബൈജു ആലുംമൂട്ടിൽ, സലിം ആലൂസ്, അൻസർ കുറവന്റഴികം, ഷാഫി ബഷീർ, എം.എച്ച്.സനോഫർ, ഷംനാദ്, ഹുസൈൻ, ഷാജഹാൻ പലയ്ക്കൽ, ഹാഷിർ കയ്യാലക്കൽ എന്നിവർ സംസാരിച്ചു.