കരുനാഗപ്പള്ളിയിൽ കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്റർ

Thursday 12 June 2025 1:13 AM IST

കരുനാഗപ്പള്ളി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 55-ാമത്തെ ജെൻഡർ റിസോഴ്‌സ് സെന്റർ (ജി.ആർ.സി) കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. മുൻസിപ്പാലിറ്റി ചെയർമാൻ പടിപ്പുരയിൽ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ എസ്. ഷീബ അദ്ധ്യക്ഷയായി.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ഇന്ദുലേഖ, കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ എഫ്.എൻ.എച്ച്.ഡബ്ല്യു പ്രോഗ്രാം മാനേജർ ആർ. ബീന, നഗരസഭ സെക്രട്ടറി സന്ദീപ് കുമാർ, മെമ്പർ സെക്രട്ടറി സുചിത്ര, കുടുംബശ്രീ സിറ്റി മിഷൻ മാനേജർ ദീപ്ര കെ. പ്രഭാകർ, സ്നേഹിത സർവീസ് പ്രൊവൈഡർ ഡി. ധന്യ, കമ്മ്യൂണിറ്റി കൗൺസിലർ എസ്. ഫസീല എന്നിവർ ചടങ്ങിൽ സംസാരിച്ചു.