സിൻഡിക്കേറ്റ് യോഗത്തിൽ ബഹളം

Thursday 12 June 2025 1:25 AM IST

തിരുവനന്തപുരം: സ്ഥലംമാറ്റത്തെ ചൊല്ലി കേരള സർവകലാശാല സിൻഡിക്കേറ്റിൽ ബഹളം. വി.സി ഏകപക്ഷീയമായി സർവകലാശാല ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കൂടിയ,'കേരള' സിന്റിക്കേറ്റ് യോഗത്തിലാണ് വി.സിയും സിൻഡിക്കേറ്റ് അംഗങ്ങളുമായുള്ള വാഗ്വാദമുണ്ടായത്. ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റങ്ങൾ സിൻഡിക്കേറ്റിന്റെ അറിവോടുകൂടി മാത്രമേ നടത്താൻ പാടുള്ളൂവെന്നാണ് അംഗങ്ങളുടെ നിലപാട്. എന്നാൽ സർവകലാശാല നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർ മുതലുള്ള ഉദ്യോഗസ്ഥന്മാരുടെ ഉദ്യോഗകയറ്റമേ സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുള്ളൂ. അതാണ് ഇവിടെ വർഷങ്ങളായി തുടരുന്നതെന്നും പോസ്റ്റിംഗ് മുൻ കാലങ്ങളിൽ വിസിയുടെ അധികാരത്തിൽ പെട്ടതാണെന്നും അതേ സിസ്റ്റം തുടരുമെന്നുമുള്ള വിസി ഡോ:മോഹനൻ കുന്നുമ്മേലിന്റെ നിലപാടാണ് അംഗങ്ങളെ ചൊടുപ്പിച്ചത്.