ജി.വി.രാജയിലും കണ്ണൂരും പരിശീലനം
Thursday 12 June 2025 7:20 AM IST
തിരുവനന്തപുരം: ജി.വി രാജ സ്‌പോർട്സ് സ്‌കൂൾ,കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന എലൈറ്റ് ട്രെയിനിംഗ് സ്‌കീമിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു.
അത്‌ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും) ഇനങ്ങളിൽ തിരുവനന്തപുരം ജി.വി.രാജ സ്‌കൂളിലും വോളിബോളിൽ (പെൺകുട്ടികൾക്ക്) കണ്ണൂർ സ്‌പോർട്സ് സ്‌കൂളിലുമാണ് ട്രെയിനിംഗ് നൽകുന്നത്. ജൂൺ16ന് കണ്ണൂർ സ്‌പോർട്സ് സ്‌കൂളിലും ജൂൺ18ന് തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലും വച്ച് സെലക്ഷൻ നടത്തും. ഏതെങ്കിലും ഒരു സെന്ററിൽ സെലക്ഷനിൽ പങ്കെടുക്കാം. ഈ വർഷം പ്ലസ് ടു വിജയിച്ച കായിക താരങ്ങൾക്ക് ട്രയൽസിൽ പങ്കെടുക്കാം. കണ്ണൂർ സ്‌പോർട്സ് സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതുതായി ആരംഭിക്കുന്ന ഫെൻസിംഗ് ഇനത്തിലേക്കുളള സെലക്ഷൻ ട്രയൽസും ഇതോടൊപ്പം നടത്തും.