അഭിജിത് മുന്നിൽ
ന്യൂഡൽഹി: ഡൽഹി ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസിന്റെ ഏഴ് റൗണ്ടുകൾ പിന്നിട്ടപ്പോൾ മുൻ ലോക ജൂനിയർ ചാമ്പ്യൻ രാജസ്ഥാന്റെ അഭിജിത് ഗുപ്ത ആറര പോയിന്റോടെ ഒറ്റയ്ക്ക് മുന്നിലെത്തി. മലയാളി താരം എസ്.എൽ. നാരായണൻ ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. നാരായണൻ അഭിജിത് ഗുപ്തയുമായും റഷ്യയുടെ ഗ്രാൻഡ് മാസ്റ്റർ ബോറിസ് സവച്ചെങ്കോയുമായും സമനില പാലിച്ചു. മറ്റൊരു മലയാളി താരമായ തൃശുരിന്റെ .പതിനാലുകാരൻ അഹസ് ഇ.യു. മികച്ച പ്രകടനം കാഴ്ച വെച്ചു.ജോർജിയൻ ഗ്രാൻഡ് മാസ്റ്റർ സാനി കിഡ്‌സ് ടൊർനികയെ അഹസ് സമനിലയിൽ തളച്ചു. നേരത്തേ അർമേനിയൻ ഇന്റർനാഷണൽ മാസ്റ്റർ ഡാവ്‌ത്യാൻ ആർസെനെ അട്ടിമറിച്ചാണ് അട്ടിമറിച്ച് വിസ്‌മയമായ അഹസിന് അഞ്ചര പോയിന്റുണ്ട്.
കൗണ്ടി കളിക്കാൻ തിലകും റുതുരാജ് ഗെയ്‌ക്‌വാദിന് പിന്നാലെ യുവതാരം തിലക് വർമ്മയും ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ഹാംപ്ഷയർ കൗണ്ടി ക്ലബാണ് തിലകിനെ ടീമിലെടുക്കാൻ താത്‌പര്യമറിയിച്ചതെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. യു.കെ കൗണ്ടി ചാമ്പ്യൻഷിപ്പ് ലീഗിൽ കളിക്കാനായാണ് ഹാംപ്‌ഷയർ തിലകിനെ ടീമിലെടുക്കാൻ ഒരുങ്ങുന്നത്. റുതുരാജ് യോർക്‌ഷെയർ കൗണ്ടി ടീമുമായാണ് കരാർ ഒപ്പിട്ടത്.