16കാരി വീടിന് പുറകിലെ മുറിയിൽ മരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ചു

Thursday 12 June 2025 9:05 AM IST

ഇടുക്കി: പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിൽ ഇന്ന് രാവിലെ നാലരയോടെയാണ് സംഭവം. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിന് പുറകിലുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്താം ക്ളാസ് പരീക്ഷ പാസായ ശ്രീപാർവതി പ്ളസ് വൺ അഡ്‌മിഷനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.