പ്രബന്ധ അവതരണം

Thursday 12 June 2025 5:25 PM IST

കൊച്ചി: ഭാരതീയ വിചാരകേന്ദ്രം അടിയന്തരാവസ്ഥയുടെ 50-ാം വർഷത്തിൽ" എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി. വി.എസ്.കെ പ്രസിഡന്റ് എം. രാജശേഖര പണിക്കർ ഉദ്ഘാടനം ചെയ്തു. കുടുംബാധിപത്യവാഴ്ച കൊണ്ടുനടക്കുന്ന കോൺഗ്രസിന് ജനാധിപത്യത്തെ പറ്റിപ്പറയാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ.സി.എം. ജോയ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് എം. മോഹനൻ. മാദ്ധ്യമ പ്രവർത്തകൻ ടി. സതീശൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കുസാറ്റ് സോഷ്യൽ സയൻസ് ഡീനായി നോമിനേറ്റ് ചെയ്ത ഡോ.ഡി. മാവൂതിനെ ചടങ്ങിൽ ആദരിച്ചു. പി.എസ്. അരവിന്ദാക്ഷൻ നായർ സ്വാഗതവും സ്മിത പോളയിൽ നന്ദിയും പറഞ്ഞു.