പൊതുയോഗവും കുടുംബ സംഗമവും
Thursday 12 June 2025 6:04 PM IST
ചോറ്റാനിക്കര :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണയന്നൂർ യൂണിറ്റ് 22-ാമത് പൊതുയോഗവും കുടുംബ സംഗമവും സംസ്ഥാന വൈസ് പ്രസിഡന്റ് പി .സി ജേക്കബ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് പൗലോസ് മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. റോയി മുഖ്യപ്രഭാഷണം നടത്തി. പി.വി പ്രകാശൻ, സാം തോമസ്, ചന്ദ്ര ബാബു , റെജി പാണക്കാട്ട്, റെജി അബിയാസ്, അജിത്ത് ജോസഫ് എന്നിവർ സംസാരിച്ചു. മുതിർന്ന വ്യാപാരികളെ ആദരിച്ചു .കൂടാതെ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും കുടുംബാംഗങ്ങളുടെ കലാപരിപാടികളും പരലോകം എന്ന ഹാസ്യനാടകവും നടന്നു.