വിദ്യാഭ്യാസ, കായിക അവാർഡ് വിതരണം

Thursday 12 June 2025 6:14 PM IST

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ, കായിക അവാർഡുകൾ വിതരണം ചെയ്തു. മേയർ അഡ്വ. എം. അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മത്സ്യ ബോർഡ് കമ്മിഷണർ എച്ച്. സലിം, ജോയിന്റ് കമ്മിഷണർ രേണുക ദേവി, ബോർഡ് അംഗങ്ങളായ കെ.കെ. രമേശൻ, സോളമൻ വെട്ടുകാട്, സക്കീർ അലങ്കാരത്ത്, മത്സ്യഫെഡ് അംഗം ദാളോ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗം ആന്റണി ഷീലൻ, കൗൺസിലർ ഷീബ ലാൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ്, ക്ഷേമനിധി ബോർഡ് റീജണൽ എക്‌സിക്യുട്ടീവ് എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.