കർഷക ഭേരി ആറാം ഘട്ടം
Thursday 12 June 2025 6:36 PM IST
അങ്കമാലി: അങ്കമാലി ഏരിയായിലെ കർഷക ഭേരി ആറാം ഘട്ടത്തിന്റെ നെൽകൃഷി ഇറക്കൽ ഉദ്ഘാടനം സംഘടിപ്പിച്ചു. പുളിയനം മനയക്കപ്പടി പാടശേഖരത്തിൽ അര ഏക്കർ സ്ഥലത്ത് നെൽ വിത്ത് വിതച്ച് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം നടത്തി. കർഷക ഭേരി ഏരിയാ ചെയർമാൻ കെ.പി. റെജീഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കർഷക ഭേരി ഏരിയാ കൺവീനർ പി. അശോകൻ മുളക് തൈകൾ വിതരണം ചെയ്തു. ഏരിയാ നേതാക്കളായ ജിഷ ശ്യാം, സി.എൻ. മോഹനൻ , സച്ചിൻ കുര്യാക്കോസ് ,പി.വി. ടോമി. റീന രാജൻ,താര സജീവ്, പി.ആർ. രാജേഷ് , ഇ.എസ്. നാരായണൻ എന്നിവർ പ്രസംഗിച്ചു.