ടൈ യൂണി. സെമിനാർ
Thursday 12 June 2025 7:04 PM IST
കൊച്ചി: കേരളം സ്റ്റാർട്ടപ്പുകളൂടെ പറുദീസയാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. വലിയ സാദ്ധ്യതകളാണ് സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാനത്തുള്ളത്. സ്റ്റാർട്ടപ്പുകളിലൂടെ ചെറുപ്പക്കാരാണ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന ആശയങ്ങൾ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടൈ കേരള എസ്.സി.എം.എസ് ക്യാമ്പസിൽ സംഘടിപ്പിച്ച ടൈ യൂണിവേഴ്‌സിറ്റി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൈ യൂണിവേഴ്‌സിറ്റി ചെയർ വിനോദിനി സുകുമാരൻ, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, അജിത് മൂപ്പൻ, രാജേഷ് നായർ, ദിപു സേവ്യർ എന്നിവർ പങ്കെടുത്തു. കോളേജ് വിദ്യാർത്ഥികളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ എങ്ങനെ ബിസിനസ് രംഗത്തു പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.