'വേടന്റെ പാട്ട് ഉൾപ്പെടുത്തരുത്'

Friday 13 June 2025 12:18 AM IST

കൊച്ചി: വേടൻ എന്ന ഹിരൺദാസിന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ കോഴിക്കോട് സർവകലാശാല അശ്ലീല പ്രയോഗങ്ങളും മയക്കുമരുന്നിന്റെ ഉപയോഗവും അംഗീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം കുറ്റപ്പെടുത്തി.

മലയാളിയുടെ സാംസ്‌കാരിക പ്രബുദ്ധതയ്ക്കും കലാസംഗീത ബോധത്തിനും എതിരെയുള്ള വെല്ലുവിളിയാണ് ഇത്. ദക്ഷിണാമൂർത്തിയും വയലാറും ഒ.എൻ.വിയും യേശുദാസും ഉൾപ്പെടെയുള്ള കവികളും സംഗീത തപസ്വികളും നയിച്ച കേരളത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തിനു നേരെ പരിഹസിക്കുന്ന നടപടി പിൻവലിക്കണം. കഞ്ചാവിന്റെ ഉപയോഗവും മദ്യസേവയും സാമാന്യവത്കരിക്കുന്നതിലൂടെ യുവാക്കളെ വഴിതെറ്റിക്കുകയാണ് വേടനെന്നും അദ്ധ്യാപക സംഘം പ്രസ്താവനയിൽ പറഞ്ഞു.