കളമശേരി സ്റ്റേഷനിൽ ശീതീകരിച്ച മുറി

Thursday 12 June 2025 7:40 PM IST

കളമശേരി: സംസ്ഥാനത്തെ ആദ്യ ജനമൈത്രീ പൊലീസ് സ്റ്റേഷനായ കളമശേരി പൊലീസ് സ്റ്റേഷനിൽ പരാതിക്കാർക്കും പൊതുജനങ്ങൾക്കും വിശ്രമിക്കാനായി ഒരുക്കിയ ശീതീകരിച്ച മുറിയുടെ ഉദ്ഘാടനം

തൃക്കാക്കര എ.സി.പി പി.വി. ബേബി നിർവഹിച്ചു. എസ്.എച്ച്. ഒ എം.ബി. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കളമശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു മനോജ് മണി, എസ്.ഐ സെബാസ്റ്റ്യൻ ചാക്കോ, എ.ടി. അനിൽ, സിനി പ്രഭാകരൻ, മുഹമ്മദ്‌ ഇസ് ഹാക്ക് തുടങ്ങിയവർ സംസാരിച്ചു. 1989 ലെ ആദ്യത്തെ മാതൃകാ പൊലീസ് സ്റ്റേഷനാണ് കളമശേരി എങ്കിലും പരാതിയുമായി എത്തുന്നവർക്കും പൊതുജനങ്ങൾക്കും ഇരിക്കാൻ സൗകര്യപ്രദമായ ഇടം ഉണ്ടായിരുന്നില്ല.