യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും
Thursday 12 June 2025 8:16 PM IST
കാക്കനാട്: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊച്ചി മെട്രോ യൂണിറ്റ് സമ്മേളനവും കുടുംബസംഗമവും കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.കെ.ഗോപു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സാലി പോൾ, ജയചന്ദ്രൻ മറ്റപ്പള്ളി, പി.വി.തോമസ്, എ.ജെ. ജോസഫ്, എം.വി. ഗിരീഷ് എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ ശാന്ത വിജയൻ ചാരിറ്റി ഫണ്ട് വിതരണവും സോണിമോൻ വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു. വ്യാജസ്വർണം പണയം വച്ചു പണം തട്ടുന്നവർക്ക് എതിരെ കർശന നിയമനിർമ്മാണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.