കട്ടിൽ വിതരണം

Friday 13 June 2025 1:49 AM IST
കൊഴിഞ്ഞമ്പാറ പഞ്ചായത്ത് സംഘടിപ്പിച്ച വൃദ്ധർക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കൊഴിഞ്ഞമ്പാറ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 13 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആദ്യഘട്ടത്തിൽ 159 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം. സതീഷ് കട്ടിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.നിലാവർണീസ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫാറൂഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കണ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽദോ പ്രഭു, പഞ്ചായത്ത് സെക്രട്ടറി എൻ.രാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.ലിമി ലാൽ എന്നിവർ പങ്കെടുത്തു.