പരിസ്ഥിതി സെമിനാർ
Friday 13 June 2025 1:50 AM IST
പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ഷാബിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സജി തോമസ് സ്വാഗതവും അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി.വി.പാർവ്വതി നന്ദിയും പറഞ്ഞു. ജില്ലാ റിസോഴ്സ് പേഴ്സൺ വി.പി.ജയരാജൻ ക്ലാസ് നയിച്ചു. ഒ.വിജയൻ, ഡോ. പി.സി.ഏലിയാമ്മ എന്നിവർ സംസാരിച്ചു.